സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റിബിൻസനെയും കസ്റ്റംസ് പ്രതി ചേർത്തു ; ഇരുവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് കസ്റ്റംസ് അധികൃതർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ യു.എ.ഇയിലുള്ള ഫൈസൽ ഫരീദിനേയും റിബിൻസനേയും കസ്റ്റംസ് പ്രതി ചേർത്തു. ഫൈസലിനും റിബിൻസനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫൈസൽ ഫരീദ് കേസിലെ പതിനേഴാം പ്രതിയും മൂവാറ്റുപുഴ സ്വദേശി റബിൻസൺ പതിനെട്ടാം പ്രതിയുമാണ്. യു.എ.ഇ.യിൽ നിന്നും സ്വർണം കടത്തുന്നതിന് സഹായിച്ചിരുന്നത് ഫൈസൽ ഫരീദും റിബിൻസനുമാണെന്നാണ് കസ്റ്റംസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ്.
ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും ശേഷം ആയിരിക്കും കസ്റ്റഡിയിൽ വിടുന്ന കാര്യം തീരുമാനിക്കുക .