video
play-sharp-fill
ക്യാപ്സ്യൂൾ രൂപത്തിലാക്കി സ്വർണ്ണം  ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; തൃശൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ ;  ഇരുവരും എത്തിയത് ദുബായിൽ നിന്ന്

ക്യാപ്സ്യൂൾ രൂപത്തിലാക്കി സ്വർണ്ണം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; തൃശൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ ; ഇരുവരും എത്തിയത് ദുബായിൽ നിന്ന്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേരെ പിടികൂടി . തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്.

മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.