ശരീരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി ; കൊച്ചി നെടുമ്പാശ്ശേരിയിൽ രണ്ടു യാത്രക്കാരിൽ നിന്ന് പിടികൂടിയത് 97 ലക്ഷം രൂപയുടെ സ്വർണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടുയാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 276 പവന്‍ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

റിയാദില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് യാസിന്‍, ഫസല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.