video
play-sharp-fill

ഗുരുവായൂരിൽ വൻ കവർച്ച; സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്നര കിലോ സ്വർണ്ണം കവർന്നു

ഗുരുവായൂരിൽ വൻ കവർച്ച; സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്നര കിലോ സ്വർണ്ണം കവർന്നു

Spread the love

സ്വന്തം ലേഖകൻ

​ഗുരുവായൂരിൽ സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്നര കിലോ സ്വർണ്ണം കവർന്നു. സ്വർണ്ണവ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്. വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ബനിയനും പാന്റസും ധരിച്ച ഒരു യുവാവ് നടക്കുന്ന ദൃശ്യങ്ങളാണ് ഉളളത്. ​ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം. പ്രവാസി സ്വർണ്ണവ്യാപാരിയാണ് കുരഞ്ഞിയൂർ ബാലൻ.വിദേശത്തെ ബിസിനസ്സ് പൂർണ്ണമായും അവസാനിപ്പിച്ച് നാട്ടിൽ പുതിയ സ്വർണ്ണവ്യാപാരം തുടങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു ബാലൻ.അതിന്റെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്. ഇന്നലെ ബാലനും കുടു‍ംബവും ശോഭാ സിറ്റിയിൽ സിനിമ കാണാൻ പോയിരിക്കുകയായിരുന്നു.ഇവർ സിനിമയ്ക്ക് പോകുമെന്ന് അറിയാവുന്ന വ്യക്തി തന്നെയാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് പൊലീസ് നി​ഗമനം.