play-sharp-fill
സ്വർണവില വീണ്ടും ഇടിഞ്ഞു: രണ്ടുതവണയായി  കുറഞ്ഞത്‌ ആയിരം രൂപ

സ്വർണവില വീണ്ടും ഇടിഞ്ഞു: രണ്ടുതവണയായി കുറഞ്ഞത്‌ ആയിരം രൂപ

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്വർണവില വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച മാത്രം രണ്ടുതവണയായി ആയിരം രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 29600 രൂപയായി. ഗ്രാമിന് 3700 രൂപയാണ് വില.തിങ്കളാഴ്ച 30600 രൂപയായിരുന്നു പവന്. ചൊവ്വാഴ്ച രാവിലെ 800 രൂപയിടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ 200 രൂപ കൂടി കുറയുകയായിരുന്നു. എട്ടുദിവസത്തിനിടെ 2720 രൂപയാണ് പവന് കുറഞ്ഞത്.


 

 

ഈ മാസം ആറിന് 32320 രൂപയായി സ്വർണ വില ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ, 10ാം തീയ്യതി മുതൽ വില തിരിച്ചിറങ്ങി തുടങ്ങി. കൊറോണയുടെ ആദ്യഘട്ടത്തിൽ തകർന്ന ഓഹരി വിപണിയിൽനിന്ന് വമ്പൻമാർ തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റിയതാണ് വിലകൂടാനിടയാക്കിയത്.എന്നാൽ, കൊറോണ ലോകവ്യാപകമായതോടെ ആഗോള വിപണി അനിശ്ചിതത്വത്തിലായി. ഇത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group