സംസ്ഥാനത്ത് ഇന്ന് (13/01/2023) സ്വർണവിലയിൽ വർദ്ധനവ്; 160 രൂപ വർദ്ധിച്ച് പവന് 41280 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു.

video
play-sharp-fill

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,280 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഇന്നലെ 5 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4265 രൂപയാണ്.