സംസ്ഥാനത്ത് ഇന്ന് (10/01/2023)സ്വർണവിലയിൽ ഇടിവ് ; 120 രൂപ കുറഞ്ഞു പവന് 41,160 രൂപയിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസമായി ഉയർന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,160 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5145 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ 25 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4255 രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 5145
പവൻ – 41,160
Third Eye News Live
0
Tags :