സംസ്ഥാനത്ത് ഇന്ന് (29/07/2023) സ്വർണവിലയിൽ വർധനവ്; 200 രൂപ വർധിച്ച് പവന് 44,280 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 25 രൂപ ഉയർന്നു. ഇന്നലെ 35 രൂപ കുറഞ്ഞിരുന്നു.. വിപണി വില 5535 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. വിപണി 4573 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

​ഗ്രാമിന് – 5535

പവന്-44,280