സംസ്ഥാനത്ത് ഇന്ന് (27/03/2023)  സ്വർണവില കുറഞ്ഞു; 80 രൂപ കുറഞ്ഞ് പവന് 43800 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (27/03/2023) സ്വർണവില കുറഞ്ഞു; 80 രൂപ കുറഞ്ഞ് പവന് 43800 രൂപയിലെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ശനിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. 5475 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4550 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയായി തുടരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് രൂപയുടെ വർധനവാണ് വെള്ളിയുടെ വിലയിൽ ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ്