
സംസ്ഥാനത്ത് ഇന്ന് (24/03/2023) സ്വർണവിലയിൽ വർധനവ്; 160 രൂപ കൂടി പവന് 44,000 രൂപയിലെത്തി
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 160 രൂപ കൂടി 44,000 രൂപയായി മാറി. ഒരു ഗ്രാമിന് 5,500 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,840 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,480 രൂപയും.
ഉയരുന്ന പണപ്പെരുപ്പവും ഓഹരി വിപണിയിലെ അനിശ്ചിതത്വവും ഒക്കെ ഈ വർഷം സ്വർണത്തിന് നേട്ടമായേക്കും എന്നാണ് വില ഇരുത്തൽ. ഈ മാസം ഇതുവരെ പവന് 2,720 രൂപയുടെ വർധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 18,19 തിയതികളിൽ റെക്കോർഡ് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,240 രൂപയായിരുന്നു വില. കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
മാർച്ച് ഒന്നിന് ഒരു പവൻ സ്വർണത്തിന് 41,280 രൂപയായിരുന്നു വില. മാർച്ച് നാല് മുതൽ ആറ് വരെ പവന് 41,480 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞു. മാര്‍ച്ച് ഒൻപതിന് ഒരു പവൻ സ്വര്‍ണത്തിന് 40720 രൂപയായിരുന്നു വില. ഗ്രാമിന് 5,090 രൂപയായിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന്- 5500
പവന്- 44000