സംസ്ഥാനത്ത് ഇന്ന് (08/11/2022) സ്വർണവിലയിൽ ഇടിവ്; പവന് 80 രൂപ കുറഞ്ഞ് 37,440 രൂപയിലെത്തി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 4680 ൽ എത്തി. ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് ഇന്നത്തെ നിരക്ക്.

video
play-sharp-fill

ഇന്നലെയും സ്വർണവിലയിൽ പത്ത് രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 4690 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് 37,520 രൂപയായിരുന്നു.

അഞ്ചാം തിയതി സ്വർണവിലയിൽ രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് രണ്ട് ദിവസമായി തുടർച്ചയായി വില ഇടിയുന്നത്. നവംബർ 5ന് ഒരു ഗ്രാം സ്വർണത്തിന് 90 രൂപ വർധിച്ച് വില 4,700 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 37,600 ൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില 90 രൂപയാണ്.