
വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണാഭരണങ്ങളുമായ് ബസ് യാത്രക്കാർ പിടിയിൽ ; ഇവരിൽ നിന്ന് കണ്ടെത്തിയത് ഒന്നരക്കോടിയുടെ സ്വർണം
തിരുവനന്തപുരം : അമരവിള ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.
തൃശ്ശൂര്‍ സ്വദേശികളായ ജിജോ, ശരത് എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്നു ഇരുവരും.
രേഖകളില്ലാതെ കൊണ്ടുവന്ന 2.250 കിലോ സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. ആഭരണങ്ങള്‍ സഹിതം ജിഎസ്ടി വകുപ്പിന് കൈമാറി ഒമ്ബതുലക്ഷം രൂപ പിഴ ചുമത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്ക് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി സന്തോഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ് എസ് എസ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ നേതൃത്വം നല്‍കി.
Third Eye News Live
0