Spread the love

തിരുവനന്തപുരം : കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യവേ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി.

video
play-sharp-fill

പോത്തൻകോട് വാവറ അമ്പലം എസ് എസ് മൻസിൽ ഷമീന ബീവിയുടെ ബാഗിൽ ഉണ്ടായിരുന്ന 20 പവൻ സ്വർണമാണ് കാണാതായത്.

നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തൻകോട് ബസ്റ്റാൻഡിൽ ഇറങ്ങി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വച്ചാണ് സ്വർണം നഷ്ട‌മായതെന്ന് വ്യക്തമല്ല.

നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.