
തിരുവനന്തപുരം : കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യവേ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി.
പോത്തൻകോട് വാവറ അമ്പലം എസ് എസ് മൻസിൽ ഷമീന ബീവിയുടെ ബാഗിൽ ഉണ്ടായിരുന്ന 20 പവൻ സ്വർണമാണ് കാണാതായത്.
നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോത്തൻകോട് ബസ്റ്റാൻഡിൽ ഇറങ്ങി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല.
നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.