ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് സ്വർണ്ണം തട്ടിയെടുത്ത് കടന്നുകളഞ്ഞു; വാഴൂർ സ്വദേശി പാലാ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

video
play-sharp-fill

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പാണ്ടിമാക്കൽ വീട്ടിൽ പുരുഷോത്തമൻ പി കെ (54) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

15-12-2024 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. താനൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണെന്നും സ്വകാര്യ സ്ഥാപനത്തിൽ നിന്നും കൂടുതൽ തുക ലോൺ വാങ്ങി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയത്തിൽ ഉണ്ടായിരുന്ന 29 ഗ്രാം സ്വർണ്ണം തിരികെ എടുപ്പിച്ചതിനു ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പാലാ എസ് എച്ച് ഒ പ്രിൻസ് ജോസഫ്, എസ് ഐ നൗഷാദ് കെ എൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്കെതിരെ പള്ളിക്കത്തോട്, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള കേസുകൾ നിലവിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.