play-sharp-fill
പിടിതരാതെ സ്വർണ്ണവില ; ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് പവന് 520 രൂപ

പിടിതരാതെ സ്വർണ്ണവില ; ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് പവന് 520 രൂപ

 

സ്വന്തം ലേഖകൻ

കൊച്ചി: പിടിതരാതെ സ്വർണ്ണ വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച മാത്രം പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ ഉയർന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില.

28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വർണവിലയിലുണ്ടായ വർധന 2,200 രൂപയാണ്. എംസിഎക്‌സ് ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയർന്നു. 918 രൂപയുടെ വർധനവാണുണ്ടായത്. യു.എസ് – ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group