പത്തനംതിട്ട വെട്ടൂരിൽ രണ്ടു വീടുകളിലായി മോഷണം; രണ്ടുലക്ഷത്തിലധികം പണവും  ആറുപവന്റെ സ്വർണാഭരണങ്ങളും മോഷണം പോയി; ഇരുവീടുകളിലും മുൻപരിചമുള്ളവരാണ് മോഷ്ടാക്കളെന്ന് പ്രാഥമിക നി​ഗമനം;  കോസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ട വെട്ടൂരിൽ രണ്ടു വീടുകളിലായി മോഷണം; രണ്ടുലക്ഷത്തിലധികം പണവും ആറുപവന്റെ സ്വർണാഭരണങ്ങളും മോഷണം പോയി; ഇരുവീടുകളിലും മുൻപരിചമുള്ളവരാണ് മോഷ്ടാക്കളെന്ന് പ്രാഥമിക നി​ഗമനം; കോസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം നടന്നതായി പരാതി. രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി. മോഷ്ടാവിനെ കണ്ടെത്താൽ പൊലീസ് തെരച്ചിൽ തുടങ്ങി.

ഇന്നലെ രാത്രിയിലാണ് സംഭവം. അയൽവാസികളായാ അനീഷ്കുമാറിന്റെയും അരുൺപ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ വീട്ടിലെ അലാരയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാതിലില്ലാത്ത അലമാരയിൽ ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ മുറിയിൽ തന്നെ ആണ് അനീഷ് കിടന്നതും. മുറിയുടെ ജനൽ അടച്ചിരുന്നില്ല.

:അരുൺപ്രതാപിന്റെ ഭാര്യയുടെ താലിമാലയും കമ്മലും അടക്കം ആറ് പവൻ സ്വർണവും നഷ്ടപ്പെട്ടു. മേശപ്പുറത്താണ് സ്വർണമുണ്ടായിരുന്നത്. രണ്ട് വീടുകളുമായി മുൻ പരിചയം ഉള്ള ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് പ്രാഥമിക നിഗമനം.

ചൂടുകാലങ്ങളിൽ രാത്രിയിൽ ജനലുകൾ തുറന്നിടുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണോ എന്നും സംശയമുണ്ട്. മേഷണം നടന്ന വീടിന് സമീപത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.