play-sharp-fill
അത്‌ലറ്റിക്‌സിൽ ഇന്ത്യയക്ക് ആദ്യ സ്വർണം; 23 കാരൻ നീരജ് ചൊപ്ര ജാവലിനിൽ സ്വർണം നേടി

അത്‌ലറ്റിക്‌സിൽ ഇന്ത്യയക്ക് ആദ്യ സ്വർണം; 23 കാരൻ നീരജ് ചൊപ്ര ജാവലിനിൽ സ്വർണം നേടി

സ്വന്തം ലേഖകൻ

ടോക്യോ: ഇന്ത്യയ്ക്കു വേണ്ടി ഒളിംപിക്‌സിൽ ചരിത്രം തിരുത്തി നീരജ് ചൊപ്ര. ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി അത്‌ലറ്റിക്‌സിൽ മെഡൽ നേടിയ നീരജ് ചൊപ്ര, അത് സ്വർണ്ണമാക്കി മാറ്റുകയും ചെയ്തു. ജാവലിൻ ത്രോയിലെ അത്ഭുത പ്രകടനം പുറത്തെടുത്ത നീരജ് ചൊപ്ര 87 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ എറിഞ്ഞാണ് ചൊപ്ര സ്വർണം നേടിയത്. 12 താരങ്ങളാണ് ജാവലിൻ ത്രോയിൽ മത്സരിച്ചത്. ആദ്യ ശ്രമത്തിൽ 87.03 മീറ്ററാണ് എറിഞ്ഞത്.
പന്ത്രണ്ടു പേരുടെ അദ്യ റൗണ്ടിലാണ് നീരജ് മികച്ച രണ്ടു സമയങ്ങൾ കണ്ടെത്തിയിരുന്നത്. എട്ടു പേരുടെ അവസാന ഫൈനലിൽ ആദ്യ ശ്രമം നീരജിനു പിഴച്ചിരുന്നു. പിന്നീടുള്ള രണ്ടാമത്തെ ശ്രമത്തിൽ 80 ൽ താഴെ പോയിന്റ് മാത്രമാണ് എറിഞ്ഞത്. എന്നാൽ, മറ്റാർക്കും ആദ്യ റൗണ്ടിൽ നീരജ് നേടിയ പോയിന്റിനൊപ്പാൻ എറിയാൻ സാധിച്ചില്ല. ഇതോടെയാണ് നീരജ് സ്വർണം നേടിയത്.