video
play-sharp-fill
ലോക്ഡൗണ്‍ കാലത്ത് ഒരാടിനെ വാങ്ങി; ഇപ്പോള്‍ 20ആടുകളുള്ള ഫാം ഹൗസ് ഓണര്‍മാര്‍; കുട്ടികളുടെ ആട് ഫാം ഹിറ്റ്

ലോക്ഡൗണ്‍ കാലത്ത് ഒരാടിനെ വാങ്ങി; ഇപ്പോള്‍ 20ആടുകളുള്ള ഫാം ഹൗസ് ഓണര്‍മാര്‍; കുട്ടികളുടെ ആട് ഫാം ഹിറ്റ്

സ്വന്തം ലേഖകന്‍

നടുവണ്ണൂര്‍: ലോക് ഡൗണ്‍ കാലത്ത് എല്ലാ കുട്ടികളും മൊബൈലും സൈക്കിളും വാങ്ങിത്തരാന്‍ വാശി പിടിക്കുമ്പോള്‍ കരുവണ്ണൂരിലെ കോഴിക്കാവില്‍ ആറാം ക്ലാസ്‌കാരന്‍ കാര്‍ത്തിക് ദീപേഷിനും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി വിനായക് ദീപേഷിനും രണ്ട് ആടിന്‍ കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം. മാതാപിതാക്കള്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആടുകളെ വാങ്ങി. രണ്ടില്‍ നിന്ന് ഇപ്പോള്‍ ഇരുപതോളം ആടുകളില്‍ എത്തി നില്‍ക്കുന്നു ഇവരുടെ ആട് പ്രേമം.

ലോക് ഡൗണില്‍ സ്‌കൂള്‍ അടച്ച സമയത്താണ് ആദ്യമായി രണ്ട് ആട്ടിന്‍കുട്ടികളെ വാങ്ങുന്നത്.പിന്നീട് വീണ്ടും ഏഴ് ആടുകളെ കൂടി വാങ്ങി. മൃഗാശുപത്രിയുടെ പ്രത്യേക പദ്ധതിയില്‍ 11 ആടുകളെ കൂടി ഇവര്‍ വാങ്ങിച്ചു. ആടുകള്‍ക്ക് തീറ്റ കൊടുക്കുന്നതും വെളളം കൊടുക്കുന്നതും നോക്കുന്നതുമെല്ലാം ഇവര്‍ തന്നെ. അമ്മ ദിവ്യ പേരാമ്പ്ര എസ്.ആര്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ്.അച്ഛന്‍ ദീപേഷ് നിര്‍മാണ തൊഴിലാളിയും. ഇവര്‍ രാവിലെ പോയാല്‍ വൈകിട്ടാണ് എത്തുക.അതിനിടക്ക് ആടുകളുടെ സകല കാര്യങ്ങളും കാര്‍ത്തിക് ദീപേഷും വിനായകും ഒരുമിച്ച് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആട് മാത്രമല്ല ഒരു പശുവിന്‍ കുട്ടിയും മത്സ്യം വളര്‍ത്തലും കോഴി വളര്‍ത്തലും ഇതിനോടൊപ്പം ഇവര്‍ നോക്കുന്നു. നാല് ആടുകള്‍ ഗര്‍ഭിണികളാണ്. സ്വന്തമായി ഒരു ആട് ഫാം സ്വന്തമായുള്ള ഈ കുട്ടികള്‍ കരുവണ്ണൂര്‍ ഗവ.യു.പിയിലെ വിദ്യാര്‍ത്ഥികളാണ്. ടിവിക്ക് മുന്നിലും മോബൈല്‍ ഗെയിമുകള്‍ക്കും സമയം ചെലവഴിക്കുന്ന പുതിയ കാലത്ത് ഇവര്‍ സമയം ചെലവഴിക്കുന്നത് അവരുടെ പ്രിയപ്പെട്ട ആടുകള്‍ക്കൊപ്പമാണ്.

 

 

Tags :