
സ്‌പോട്‌സ് ഡെസ്‌ക്
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പൊരുതി നേടിയ സമനിലയുമായി ഇന്ത്യ.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അൽപമെങ്കിലും പ്രതീക്ഷ ബാക്കി നിർത്തുകയാണ് ഇന്ത്യ സമനിലയോടെ.
അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി.
അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി.
ഇഞ്ചുറിടൈമിൽ ലെൻ ഡുംഗലിൻറെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത്(45+1) നാസരിയാണ് അഫ്ഗാനായി വല ചലിപ്പിച്ചത്.
മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
സമനില നേടിയെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ നില അത്ര സുഖകരമല്ല. നാല് കളിയിൽ മൂന്ന് സമനിലയും മൂന്ന് പോയിൻറുമായി ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.