video
play-sharp-fill

ഇന്‍സ്റ്റഗ്രാം കാമുകന്മാരെ തേടിയിറങ്ങി; പതിനാറുകാരികളായ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരള പോലീസ്….!

ഇന്‍സ്റ്റഗ്രാം കാമുകന്മാരെ തേടിയിറങ്ങി; പതിനാറുകാരികളായ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരള പോലീസ്….!

Spread the love

സ്വന്തം ലേഖിക

ചന്തേര: കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരള പോലീസ്.

ചന്തേര സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് കോഴിക്കോട് വച്ച്‌ കണ്ടെത്തിയത്. ചെറുവത്തൂര്‍ സ്വദേശിനിയായ 16കാരിയെയും ബന്ധുവായ കുമ്പള സ്വദേശിനിയായ 16കാരിയേയുമാണ് ചന്തേര എസ്‌ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് കോളജ് വിദ്യാര്‍ത്ഥിനികളായ ഇരുവരെയും കാണാതായത്. ഇന്‍സ്റ്റാഗ്രാം വഴിപരിചയപ്പെട്ട രണ്ട് യുവാക്കളെ തേടി തീവണ്ടി മാര്‍ഗം കോഴിക്കോട് മടവൂരിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും.

ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പോലിസ് പിടികൂടിയത്.

ഇരുവരെയും കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി പോലിസ് സ്റ്റേഷനില്‍ ലഭിച്ച ഉടന്‍ സൈബര്‍ സെല്ലിനെയും റെയില്‍വെ പോലിസിനെയും ഏകോപിപ്പിച്ച്‌ അതിവേഗം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ തിരികെ എത്തിക്കാനായത്.