video
play-sharp-fill

ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒന്നരവയസുള്ള കുഞ്ഞിനെയുമായി നാടുവിട്ടു: പൊലീസ് കേസും പുലിവാലുമായതോടെ കുഞ്ഞിനെയും കാമുകിയെയും കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ഉപേക്ഷിച്ച ശേഷം കാമുകൻ നാടുവിട്ടു; ആത്മഹത്യയ്‌ക്കൊരുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചത് പിങ്ക് പൊലീസ്

ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒന്നരവയസുള്ള കുഞ്ഞിനെയുമായി നാടുവിട്ടു: പൊലീസ് കേസും പുലിവാലുമായതോടെ കുഞ്ഞിനെയും കാമുകിയെയും കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ഉപേക്ഷിച്ച ശേഷം കാമുകൻ നാടുവിട്ടു; ആത്മഹത്യയ്‌ക്കൊരുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചത് പിങ്ക് പൊലീസ്

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: ഭർത്താവിനെ ഉപേക്ഷിച്ച്, ഒന്നര വയസുള്ള പെൺകുഞ്ഞിനെയുമായി ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവതി പിടിച്ചത് പുലിവാല്. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകുകയും, പൊലീസ് അന്വേഷിച്ചിറങ്ങുകയും ചെയ്തതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് യുവതിയെ ഉപേക്ഷിച്ച ശേഷം കാമുകൻ സ്ഥലം വിട്ടു. ആശുപത്രി പരിസരത്ത് മണിക്കൂറുകളോളമായി പിഞ്ചു കുഞ്ഞിനെയുമായി കറങ്ങി നടക്കുന്ന യുവതിയെ കണ്ട പിങ്ക് പൊലീസാണ് ഇവരെ രക്ഷിച്ചത്. കാമുകൻ ഉപേക്ഷിക്കുകയും, ഭർത്താവ് തിരികെ സ്വീകരിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമാകുകയും ചെയ്തതിനാൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും കണ്ടില്ലെന്ന് യുവതി പൊലീസിനോടു വെളിപ്പെടുത്തി. തുടർന്ന് യുവതിയെ സുരക്ഷിതമായി രക്ഷിക്കുകകയായിരുന്നു.

ആറന്മുള സ്വദേശിയായ 24 കാരിയായ യുവതിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും എടുത്ത് വീടുവിട്ടിറങ്ങിയത്. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ആറന്മുള സ്വദേശിയായ യുവതിയുടെ ഭർത്താവിന് കൂലിപ്പണിയാണ്. ഈ ജോലികളിൽ ഇയാളെ സഹായിക്കുന്നതിനായാണ് സുഹൃത്ത് വീട്ടിൽ എത്തിയിരുന്നത്. സ്ഥിരമായി വീട്ടിലെത്തിയ യുവാവ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം വീട് വിട്ടിറങ്ങുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന് കാട്ടി ഇതിനിടെ ഭർത്താവ് ആറന്മുള പൊലീസിൽ പരാതി നൽകി. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തുള്ള ലോഡ്ജിൽ താമസിക്കുകയായിരുന്നു യുവതിയും കാമുകനും. ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവതിയും കാമുകനും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി.

പൊലീസ് തങ്ങൾ താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായി മനസിലാക്കിയ കാമുകൻ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ആറന്മുള വിട്ട് മറ്റെങ്ങും പോയി പരിചയമില്ലാത്ത യുവതിയാകട്ടെ എങ്ങോട്ട് പോകണമെന്നറിയാതെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് അലഞ്ഞ് തിരിയുകയും ചെയ്തു.

ഇതിനിടെയാണ് കുഞ്ഞിനെയും കൊന്ന് ജീവനൊടുക്കാമെന്ന് നിശ്ചയിച്ചത്. ഇതിനിടെ ആറന്മുള പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് യുവതിയ്ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് യുവതിയും കുട്ടിയും അലഞ്ഞ് തിരിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇവിടെ എത്തിയ പൊലീസ് സംഘം യുവതിയെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് യുവതി ആറന്മുളയിൽ നിന്നും എത്തിയതാണെന്നും കാമുകൻ ഉപേക്ഷിച്ച ശേഷം നാട് വിട്ടതാണെന്നും കണ്ടെത്തിയത്.

തുടർന്ന് യുവതിയെ ഏറ്റെടുത്ത് ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച പിങ്ക് പൊലീസ് സംഘം, യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.