
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരില്‍ കേസെടുത്തിരുന്നു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group