
കൊച്ചിയിൽ ഹോട്ടൽ മുറിക്കുള്ളിൽ പെൺകുട്ടി മരണപ്പെട്ട സംഭവം; മരണ കാരണം രക്തസ്രാവത്തെ തുടർന്ന്; ഹോട്ടൽ മുറിയെടുത്തത് ഫേസ്ബുക്കിലൂടെ ഒരു മാസം മാത്രം പ്രായമുള്ള യുവാവിനോടൊപ്പം;പെൺകുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി; യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത പെണ്‍കുട്ടി മരിച്ച സംഭവം, മരണ കാരണം ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയത് മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവുമായുള്ള ബന്ധത്തിനിടെ രഹസ്യ ഭാഗത്തുണ്ടായ മുറിവില്‍ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാനാകാതെ വരുന്ന അവസ്ഥയിലേക്ക് പെണ്‍കുട്ടി എത്തി. അമിതമായ രക്ത ചോർച്ച ഹൃദയത്തിന്, ആവശ്യമായ രക്തം പമ്പ് ചെയ്യാനാകാതെ വരുന്ന ഹൈപോവോ ലെമിക് ഷോക് എന്ന സ്ഥിതിയിലേക്ക് പെണ്‍കുട്ടിയെത്തുകയായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കേസില്‍ രാസപരിശോധനാഫലം കൂടി വരണമെന്ന് പൊലീസ് വ്യക്തമാക്കി. രാസപരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂ.കേസില്‍ വൈപ്പിന്‍സ്വദേശിയായ ഗോകുലിനെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ ജോലി തരപ്പെടുത്തികൊടുക്കാം എന്ന വ്യാജേനയായിരുന്നു ഗോകുല്‍ കൊച്ചിയിലേക്ക് ക്ഷണിച്ചത്.
തുടര്‍ന്ന് ഇരുവരും എറണാകുളം സൗത്തിലുള്ള ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. തുടർന്നാണ് സംഭവം ഉണ്ടായത്. പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരെ വിവരം അറിയിച്ചു.
ഓഗസ്റ്റ് 12 ന് രാവിലെ രക്തം വാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് ഇയാൾ അവിടെ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് യുവാവുമായി ഒരു മാസത്തെ പരിചയം മാത്രമെ ഉണ്ടായിരുന്നൊള്ളു എന്ന് പൊലീസ് വ്യക്തമാക്കി.