
കോഴിക്കോട്: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ 3 പേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സ്വദേശികളായ ഷഫീഖ്, ജുനൈദ്, മുഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
നിരവധിപ്പേർ ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.