
സ്വന്തം ലേഖിക
തിരുവനന്തപുരം : പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെ തമ്പാനൂരിലെ ഹോട്ടലിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്.
ജോലിയിൽ സ്ഥലം മാറ്റം കിട്ടി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.
ഗായത്രി മരിച്ചെന്ന് ഉറപ്പായതോടെ പ്രവീൺ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായി കടന്ന പ്രതി ഈ ഫോണിൽ നിന്ന് തന്നെ ഹോട്ടൽ റിസപ്ഷനിലേക്ക് വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


