video
play-sharp-fill

അടിച്ച് മൂത്ത് ബൈക്കിൽ പറന്ന് മൂന്നു യുവതികൾ ; ബാലൻസ് പോയതോടെ മലർന്നടിച്ച് നടുറോഡിൽ ; വെളിവില്ലാതെ പോലീസിനേയും നാട്ടുകാരെയും അസഭ്യം പറഞ്ഞ് അഴിഞ്ഞാടിയിട്ടും യുവതികളെ തൊടാൻ പോലീസിന് പേടി

അടിച്ച് മൂത്ത് ബൈക്കിൽ പറന്ന് മൂന്നു യുവതികൾ ; ബാലൻസ് പോയതോടെ മലർന്നടിച്ച് നടുറോഡിൽ ; വെളിവില്ലാതെ പോലീസിനേയും നാട്ടുകാരെയും അസഭ്യം പറഞ്ഞ് അഴിഞ്ഞാടിയിട്ടും യുവതികളെ തൊടാൻ പോലീസിന് പേടി

Spread the love

 

സ്വന്തം ലേഖിക

കരിന്തളം: കാസർഗോട് നീലേശ്വരത്തുകാർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഞെട്ടി. വാഹനാപകടത്തിൽ പെട്ട യുവതികളെ രക്ഷിക്കാൻ ഓടിയെത്തിയവർ കണ്ടത് അടിച്ച് മൂത്തിരിക്കുന്ന യുവതികളെയാണ്. മദ്യലഹരിയിൽ ബൈക്കിൽ സഞ്ചരിക്കവെ മൂന്ന് യുവതികൾ റോഡിലേക്ക് തെറിച്ചുവീണതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കരിന്തളം ബാങ്കിനു മുമ്പിലാണ് സംഭവം നടക്കുന്നത്.മൂന്നു യുവതികൾ ഓടിച്ചിരുന്ന ബൈക്ക് ബാങ്കിന് സമീപമെത്തിയപ്പോൾ അപകടത്തിൽപെട്ടു.റോഡിൽ വീണ ഇവരെ രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തി മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായത് അപ്പോഴാണ്. വിവരമറിയിച്ചതിനെത്തുടർന്ന് നീലേശ്വരം പൊലീസും സ്ഥലത്തെത്തി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്രവാഹനം ലോക്ക് ചെയ്ത് ഇവർ താക്കോൽ കൈയിൽ പിടിച്ചു. പൊലീസ് വാഹനത്തിലേക്ക് കയറാൻപോലുമാവാതെ കുഴഞ്ഞ ഇവരെ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ എതിർത്തു. വനിതാ പൊലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് വാശിപിടിച്ചു. ഇതിനിടയിൽ യുവതികൾ നാട്ടുകാർക്കും പൊലീസിനുംനേരേ തട്ടിക്കയറി.

യുവതികളിലൊരാൾ റോഡിൽ ഛർദിക്കുകയും ചെയ്തു. പിന്നീട് വനിതാ പൊലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്നുപേരും ഉദുമ സ്വദേശിനികളാണ്. സുഹൃത്തിനെ കാണാൻ പോകുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവർക്കെതിരേ പൊലീസ് കേസെടുത്തു.