video
play-sharp-fill

ഗവർണർക്ക് നേരെ കരിങ്കൊടി ; കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ

ഗവർണർക്ക് നേരെ കരിങ്കൊടി ; കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖിക

കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാട്ടി കെഎസ്‌യുവിന്റെ പ്രതിഷേധം. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ഗവർണർക്ക് നേരെ യൂത്ത്‌കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്.

പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴി പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തുനീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവർണർ പ്രസ്താവന നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ചരിത്രകോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്നും ഗവർണരെ മാറ്റി നിർത്തണമെന്ന് നേരത്തെ വിവിധ സംഘടനകൾ അവശ്യപ്പെട്ടുവെങ്കിലും ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.