video
play-sharp-fill

ഗോളാട്ടത്തിൽ ജർമ്മനി: സമനില പിടിച്ച് സ്പെയിൻ

ഗോളാട്ടത്തിൽ ജർമ്മനി: സമനില പിടിച്ച് സ്പെയിൻ

Spread the love

തേർഡ് ഐ ബ്യൂറോ

മ്യൂണിക് : സ്വന്തം തട്ടകത്തിൽ കരുത്തരായ പോർച്ചുഗല്ലിനെ തകർത്തടിച്ച് ജർമ്മനിയുടെ പടയോട്ടം. മറ്റൊരു മത്സരത്തിൽ സ്പെയിൻ പോളണ്ടുമായി സമനിലയിൽ പിരിഞ്ഞു.

യൂറോ: പോർച്ചുഗലിനെ തകർത്ത് ജർമ്മനി
യൂറോകപ്പിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ജർമ്മനി വിജയവഴിയിൽ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗലാണ് സ്കോറിംഗ് തുടങ്ങിയത്. എന്നാൽ ആക്രമിച്ച് കളിച്ച ജർമ്മനി നിരന്തരം പോർച്ചുഗലിന് ഭീഷണി സൃഷ്ടിച്ചു. ഇതിൻ്റെ ഫലമായാണ് പിന്നീട് വന്ന രണ്ട് ഗോളുകളും. 35-ാം മിനിറ്റിൽ ഡയസിൻ്റെയും 39-ാം മിനിറ്റിൽ ഗ്വരേരോയുടെയും സെൽഫ് ഗോളുകൾ പോർച്ചുഗലിന് വിനയായി. 51-ാം മിനിറ്റിൽ ഹാവെർട്ട്സും 60-ാം മിനിറ്റിൽ ഗോസെൻസും ജർമ്മനിയ്ക്കായി വലകുലുക്കി. 67-ാം മിനിറ്റിൽ ജോട്ട പോർച്ചുഗലിനായി ഒരു ഗോൾ മടക്കി.

സ്പെയ്നിന് സമനില
യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ സ്പെയ്നിന് സമനില.
ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതും,ജെറാർഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്പെയ്നിന് തിരിച്ചടിയായത്. ഇരു ടീമും ഓരോ ഗോൾ വീതം നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകൾ അനിശ്ചിതത്വത്തിലായി.