video
play-sharp-fill

ജര്‍മ്മന്‍ യുവതിക്ക് നേരെ സ്ലീപ്പര്‍ ബസില്‍ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ജര്‍മ്മന്‍ യുവതിക്ക് നേരെ സ്ലീപ്പര്‍ ബസില്‍ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ : സ്ലീപ്പര്‍ ബസില്‍ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം. പുതുച്ചേരിയില്‍നിന്ന് ബെംഗളൂരുവിലേയ്‌ക്ക് പോവുകയായിരുന്ന ബസില്‍ ആയിരുന്നു സംഭവം.

ജര്‍മ്മന്‍ സ്വദേശിയായ യുവതിക്ക് നേരെ ആയിരുന്നു അതിക്രമം നടന്നത്. യുവതിയുടെ ബര്‍ത്തിന് താഴെയുള്ള ബര്‍ത്തായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. പുതുച്ചേരിയില്‍നിന്ന് യാത്ര തിരിച്ചപ്പോള്‍ മുതല്‍ ഇയാള്‍ മോശം രീതിയില്‍ യുവതിയോട് പെരുമാറുകും ഓരോ ചേഷ്ടകള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനവം നടത്തുകയും ചെയ്തു. ഇതില്‍ പ്രതികരിക്കാതിരുന്നതോടെ ഇയാള്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ ശല്യം അസഹനീയമായതിനെ തുടര്‍ന്ന് യുവതി ബസ് ജീവനക്കാരോട് പരാതിപ്പെട്ടു. സംഭവ സമയത്ത് പ്രതിയ്‌ക്കൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. യുവതി ബസ് ജീവനക്കാരെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവാവിനെ കൈകാര്യം ചെയ്തതിന് ശേഷം ജീവനക്കാര്‍ ഇരുവരേയും വഴിയില്‍ ഇറക്കിവിടുകയായിരുന്നു. അടുത്ത ദിവസം യുവതി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവാവിനെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ സ്ഥിരതാമസക്കാരിയാണ് ജര്‍മന്‍ യുവതി.

ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇവര്‍ പുതുച്ചേരി പൊലീസിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ട്രാവല്‍സ് കമ്ബനിയില്‍ നിന്നും യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു.

Tags :