കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമാകും ; 12 രാജ്യസഭാ സീറ്റുകളില്‍ ഒമ്പതിടത്ത് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Spread the love

ഡല്‍ഹി : കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമാകും. സെപ്തംബർ 3 ന് തിരഞ്ഞെടുപ്പ് നടക്കുന്ന 12 രാജ്യസഭാ സീറ്റുകളില്‍ ഒമ്ബതിടത്ത് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ ജയിച്ചതോടെ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് കുര്യനെ മത്സരിപ്പിക്കുന്നത്. ബി.ജെ.പിക്ക് നിയമസഭയില്‍ വൻ ഭൂരിപക്ഷമുള്ളതിനാല്‍ ജയം ഉറപ്പാണ്. ജോർജ്ജ് കുര്യനും തൃശൂർ എംപി സുരേഷ് ഗോപിയുമാണ് മോദി മന്ത്രിസഭയിലെ കേരളത്തിന്റെ പ്രതിനിധികള്‍.

കേന്ദ്ര റെയില്‍വേ, ഭക്ഷ്യ സംസ്കരണ മന്ത്രി രവ‌്‌നീത് സിംഗ് ബിട്ടു (48) രാജസ്ഥാനില്‍ കെ.സി. വേണുഗോപാല്‍ ലോക്‌സഭാംഗമായതിനെ തുടർന്ന് ഒഴിഞ്ഞ സീറ്റില്‍ മത്സരിക്കും. ബിട്ടു തെരഞ്ഞെടുപ്പിന് മുമ്ബ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്നതാണ്. ലോക്‌സഭയിലേക്ക് പഞ്ചാബിലെ ലുധിയാനയില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ അമരീന്ദർ സിംഗ് രാജ വാറിംഗിനോട് പരാജയപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ റോത്തക്കില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞ ഹരിയാനയിലെ ഏക രാജ്യസഭാ സീറ്റില്‍ കിരണ്‍ ചൗധരിയെ സ്ഥാനാർത്ഥിയാക്കി. രണ്ട് മാസം മുമ്ബ് കോണ്‍ഗ്രസ് വിട്ട് വന്നതാണ്.

മുൻ കേന്ദ്രമന്ത്രി രാമേശ്വർ തെലി, മിഷൻ രഞ്ജൻ ദാസ് (അസാം), അഭിഭാഷകൻ മനൻ കുമാർ മിശ്ര (ബിഹാർ), ധൈര്യശില്‍ പാട്ടീല്‍ (മഹാരാഷ്ട്ര), മമത മൊഹന്ത(ഒഡീഷ), രജിബ് ഭട്ടാചാര്യ(ത്രിപുര),