ആരോഗ്യവാനായ ഒരു കുഞ്ഞ് ജനിക്കണോ..? എങ്കിൽ നമ്മളും ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ബീജത്തിന്റെ അളവ് കുറയ്ക്കും

Spread the love

കോട്ടയം: നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നമ്മുടെ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

പതിവായി വര്‍ക്ക് ഔട്ട് ചെയ്യുന്നത് വഴി നല്ല ആരോഗ്യം നിലനിര്‍ത്താൻ നമുക്ക് കഴിയും. ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കാൻ നമ്മളും ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം നിങ്ങളുടെ ഭക്ഷണക്രമവും പോഷകാഹാരവും ശ്രദ്ധിക്കണം.

സ്ത്രീകള്‍ ഗര്‍ഭിണിയാകാൻ പദ്ധതിയിടുന്നുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാൻ പലപ്പോഴും ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് പുരുഷന്മാര്‍ക്കും. ചില ഭക്ഷണങ്ങള്‍ ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും അവയുടെ എണ്ണത്തെ നശിപ്പിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്ര എളുപ്പത്തില്‍ കണ്ട് പിടിക്കാൻ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനില്‍ ആവശ്യമായ ബീജം അല്ലെങ്കില്‍ സ്‌പേം കൗണ്ട് ഇല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകും.

വന്ധ്യതയ്‌ക്ക് ജീവിത ശൈലിയും കഴിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് വില്ലനാകുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബീജത്തിന്റെ എണ്ണം കുറയാൻ അത് കാരണമാകും. ഇത്തരത്തില്‍ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച്‌ കഴിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.

ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാര്‍ക്ക് നല്ലതല്ല.

പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്.

പാവയ്‌ക്കയും മിന്റ് അല്ലെങ്കില്‍ പുതിനയും പുരുഷന്മാര്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല.