
തിരുവനന്തപുരം: നഗരസഭയിലെ പരാജയത്തില്‍ മുൻ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് കൗണ്‍സില്‍ അംഗം ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
പാർട്ടിയെക്കാള്‍ വലുതാണെന്ന് ഭാവമുണ്ടായി എന്നാണ് വിമർശനം. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എല്‍ഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗാത്രി ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിച്ചു. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്ര കനത്തില്‍ ആകുമായിരുന്നില്ല തിരിച്ചടി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിരുന്നു ഗായത്രി ബാബു. എന്തായാലും ജനകീയ പ്രവർത്തനത്തിലൂടെ വരും കാലം കോർപ്പറേഷൻ പാർട്ടി തിരിച്ചുക്കുക തന്നെ ചെയ്യുമെന്ന് ഗായത്രി ബാബു പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യാ രാജേന്ദ്രന് അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛവും കരിയർ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
പ്രാദേശിത നേതാക്കളുടെ സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിപരുന്നെങ്കില്‍ തിരിച്ചടി ഇത്ര കനത്തിലാകുമായിരുന്നില്ലെന്ന് ഗായത്രി പറയുന്നു.



