
ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്; ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്ക് വീണു
സ്വന്തം ലേഖകൻ
ന്യൂഡൽഹി:ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്തായി.ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിയുടെ സ്ഥാനം പിന്നോട്ട് പോയത്.
ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്.മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്‍റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്.84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം.82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്.
അതേസമയം ഓഹരി വിപണിയില്‍ നിന്നുണ്ടായ തുടര്‍ തിരിച്ചടിയില്‍ നിന്ന് അദാനി ഗ്രൂപ്പ് കരകയറുന്നതിന്‍റെ സൂചന നല്‍കി തുടങ്ങിയിട്ടുണ്ട്.അദാനി എന്റെര്‍പ്രൈസസ് എഫ് പി ഒ ലക്ഷ്യം കണ്ടു.മുഴുവന്‍ ഓഹരികളും വിറ്റുപോയി.20000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്.ഈ സൂചനകള്‍ കമ്പനിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.