
കോതമംഗലത്ത് ആദിവാസി യുവാവ് കാട്ടുപോത്തിന്റെ ആക്രമണതിൽ മരിച്ചു; രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കോതമംഗലം: കോതമംഗലത്ത്
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്.
ഇന്ന് രാവിലെ വെള്ളാരംകുത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നന്‍ മരിച്ചു.
കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്.
വാഹനം സൗകര്യമെത്താത്ത മേഖലയിലാണ് ആക്രമണം നടന്നത്.
Third Eye News Live
0
Tags :