video
play-sharp-fill

ജനങ്ങളെ ദുരിതത്തിലാക്കി പാചകവില വർദ്ധനവ് ;പാചക വാതക സിലിണ്ടറിന് 25 രൂപയുടെ വർദ്ധനവ് : പുതിയ വില ഇന്ന് മുതൽ

ജനങ്ങളെ ദുരിതത്തിലാക്കി പാചകവില വർദ്ധനവ് ;പാചക വാതക സിലിണ്ടറിന് 25 രൂപയുടെ വർദ്ധനവ് : പുതിയ വില ഇന്ന് മുതൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ധനവില വർധനവിനൊപ്പം ജനങ്ങൾക്ക് ഇരുട്ടടി തന്ന് കേന്ദ്ര സർക്കാർ. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. പുതിയവില ഇന്നുമുതലാണ് നിലവിൽ വരുന്നത്.

കൊച്ചിയിൽ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. ഗാർഹിക ആവശ്യങ്ങൾക്കുള്ള വില വർദ്ധിച്ചപ്പോൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ 80 രൂപയിലധികമാണ് വർധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. ഡീസൽ വില 88 ലേക്ക് അടുക്കുകയാണ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 91 രൂപ 48 പൈസയായി ഉയർന്നു.

ഡീസൽ ലിറ്ററിന് 87 ലേക്ക് അടുക്കുന്നു. ഒൻപത് മാസത്തിനിടെ ഇന്ധനവില വർധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്.