
സ്വന്തം ലേഖിക
മലയിൻകീഴ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.
അണപ്പാട് സ്വദേശി തങ്കപ്രഭാദേവിയുടെ വീടിന് പുറത്തുള്ള വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻദുരന്തം ഒഴിവായി.
വര്‍ക്ക് ഏരിയയില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കാട്ടാക്കട ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുപ്പില്‍ തീ കത്തുന്നുണ്ടായിരുന്നു. ഇതിനടുത്തായി ഉണങ്ങാനിട്ടിരുന്ന റബര്‍ ഷീറ്റുകളിലേക്ക് തീപടരുകയും അതില്‍ നിന്നും ഗ്യാസ് സിലിണ്ടറിലേക്കും വ്യാപിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഫയര്‍ഫോഴ്സിന്റെ ശ്രമഫലമായി ഒരുമണിക്കൂര്‍ കൊണ്ട് തീകെടുത്തി. മൂന്ന് സിലിണ്ടറുകളില്‍ ഒരെണ്ണം ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ഒരെണ്ണം കത്തി നശിക്കുകയും ചെയ്തു. മറ്റൊന്ന് അവിടെ നിന്ന് മാറ്റി.
പുറത്തുള്ള അടുക്കള ഭാഗം പൂര്‍ണമായി കത്തിനശിച്ചു. നാശനഷ്ടക്കണക്ക് വിലയിരുത്തുന്നതേയുള്ളൂ.







