play-sharp-fill
ഇന്ധന വിലയ്ക്ക് പിന്നാലെ പാചകവാതക വിലയും കുതിച്ചുയർന്നു

ഇന്ധന വിലയ്ക്ക് പിന്നാലെ പാചകവാതക വിലയും കുതിച്ചുയർന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ധന വിലക്ക് പിന്നാലെ പാചകവാത വിലയും കുതിച്ചുയർന്നു. ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 19 പൈസയും ഡീസൽ വില 80 രൂപ 43 പൈസയായി. അതിനോടൊപ്പം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയും സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502 രൂപ 4പൈസ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.