video
play-sharp-fill
മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും; പാചകവാതകം ബുക്ക് ചെയ്യാന്‍ ഇനി മിസ്‌കോള്‍ മതി; പുതിയ സേവനം സൗജന്യം

മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും; പാചകവാതകം ബുക്ക് ചെയ്യാന്‍ ഇനി മിസ്‌കോള്‍ മതി; പുതിയ സേവനം സൗജന്യം

സ്വന്തം ലേഖകന്‍

ഡല്‍ഹി: മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും. ഇന്നലെ മുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയത്. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം. 8454955555 എന്ന നമ്പരിലേക്കാണ് മിസ് കോള്‍ നല്‍കേണ്ടത്.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഗാസ ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉപയോക്താക്കള്‍ക്കായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ”ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ സംരംഭങ്ങള്‍ എല്‍പിജി റീഫില്‍ ബുക്കിംഗും പുതിയ കണക്ഷന്‍ രജിസ്‌ട്രേഷനും കൂടുതല്‍ സൗകര്യപ്രദവും സൗജന്യമാണ്. ഇത് ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗുണം ചെയ്യും.” എന്നാണ് ട്വീറ്റിലൂടെ മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group