play-sharp-fill
പള്ളിക്കത്തോട്ടിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: വാഴൂരിൽ വീട്ടുമുറ്റത്തു നിന്നും കണ്ടെത്തിയത് വളർന്നു നിൽക്കുന്ന രണ്ടു കഞ്ചാവ് ചെടികൾ; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

പള്ളിക്കത്തോട്ടിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: വാഴൂരിൽ വീട്ടുമുറ്റത്തു നിന്നും കണ്ടെത്തിയത് വളർന്നു നിൽക്കുന്ന രണ്ടു കഞ്ചാവ് ചെടികൾ; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പള്ളിക്കത്തോട്ടിൽ വീട്ടുമുറ്റത്ത് വളർത്തിയ കഞ്ചാവ് ചെടി പൊലീസ് സംഘം പിടികൂടി. പള്ളിക്കത്തോട് വാഴൂർ മൂലേഭാഗം സ്വദേശിയുടെ വീട്ട് മുറ്റത്ത് വളർത്തിയ രണ്ടു കഞ്ചാവ് ചെടികളാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പള്ളിക്കത്തോട് പൊലീസും ചേർന്ന് പിടികൂടിയത്.

ചെടികൾ ഒന്നിന് 39 സെന്റീമീറ്ററും മറ്റൊന്നിന് 13 സെന്റിമീറ്ററും ഉയരം ഉണ്ട്. ചെടികൾ നട്ട് വളർത്തിയ ആളെ തിരിച്ചറിഞ്ഞതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നു പൊലീസ് സംഘം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ വീട്ടിൽ രാത്രിയിലും പകലുമായി നിരവധി യുവാക്കൾ എത്തുന്നതായും, രാത്രി വൈകുവോളം തമ്പടിക്കുന്നതായും ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്‌ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു.

കാത്തിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു , എസ്.ഐമാരായ ജോയ്, ബാബുരാജ്, സെബാസ്റ്റ്യൻ ജോർജ്, എ.എസ്.ഐമാരായ ജോമോൻ തോമസ്, മനോജ് കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ് ,തോംസൺ കെ.മാത്യു ,ശ്രീജിത് ബി. നായർ അജയകുമാർ കെ.ആർ ,ഷമീർ, അരുൺ എസ്. എന്നിവർ ചേർന്നാണ് ചെടികൾ പിടികൂടിയത്.