video
play-sharp-fill
വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍ : പത്ത് കിലോയോളം കഞ്ചാവ് പ്രതികളിൽ നിന്ന് കണ്ടെടുത്തു; സംഘത്തിൽ കൂടുതൽപേർ ഉള്ളതായി സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്

വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍ : പത്ത് കിലോയോളം കഞ്ചാവ് പ്രതികളിൽ നിന്ന് കണ്ടെടുത്തു; സംഘത്തിൽ കൂടുതൽപേർ ഉള്ളതായി സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. എറണാകുളം വടുതല സ്വദേശി കോളരിക്കല്‍ വീട്ടില്‍ ജെറിന്‍ മാനുവല്‍ (31), വടുതല പുഴമംഗലത്ത് വീട്ടില്‍ ജോസഫ് ജിബിന്‍ ജോണ്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എറണാകുളം നോര്‍ത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ജെറിന്‍ മാനുവലിന്‍റെ വടുതലയിലെ വീട്ടില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.

യോദ്ധാവ് സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ വിനായകന്‍, നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍, എസ്.ഐ അഖില്‍ദേവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളില്‍ നിന്ന് 10 കിലോയോളം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച്‌ വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.