
മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തില്‍ കഞ്ചാവ് കടത്തിയ കൊട്ടിയൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍.
ഇരിട്ടി കൊട്ടിയൂര്‍ നെല്ലിയോടി മൈലപ്പള്ളി വീട്ടില്‍ ടൈറ്റസ് (41) ആണ് പിടിയിലായത്.
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സജിത്ത് ചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് മാനന്തവാടി ടൗണില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതിയില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി.
കര്‍ണാടകത്തിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പന നടത്തുന്ന ആളാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് പാര്‍ട്ടിയില്‍ പ്രിവന്‍റീവ് ഓഫറസര്‍മാരായ കെ. ജോണി, ജിനോഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രിൻസ്, പ്രജീഷ്, ഹാഷിം, എക്സൈസ് ഡ്രൈവര്‍ സജീവ് എന്നിവര്‍ പങ്കെടുത്തു.