കഞ്ചാവ് ചെടി പൂത്ത് കായ്ക്കുന്നത് കാണണം; വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്താൻ ശ്രമിച്ച യുവാവ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: വീട്ടില്‍ കഞ്ചാവ് വളര്‍ത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.

കഞ്ചാവ് ചെടി കുഴിച്ചിട്ടതിന് താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണ് ഇയാള്‍ കരിങ്കല്ലത്താണി പെട്രോള്‍ പമ്പിന് സമീപമുള്ള വാടകവീടില്‍ ചെടി കുഴിച്ചിട്ടത് എന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതിയുടെ പക്കല്‍ നിന്നും 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സുരേഷ് കുമാറിന്റെ പേരില്‍ നിലമ്പൂരിലും കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.