സ്വന്തം ലേഖകൻ
കോട്ടയം: കഞ്ചാവ് മാഫിയക്ക് വളം വെച്ചു നൽകി, കഞ്ചാവ് മാഫിയ തണലൊരുക്കിയ വേളൂരിലും പരിസരത്തും ഗുണ്ടകളും മാഫിയ സംഘങ്ങളും വീണ്ടും സജീവമാകുന്നു. വേളൂർ, പാറപ്പാടം പ്രദേശങ്ങളിലാണ് വൻ തോതിൽ കഞ്ചാവ് മാഫിയ സംഘം ഇപ്പോൾ സജീവമായിരിക്കുന്നത്. നഗരപരിധിയിൽ പൊലീസ് സംഘം കഞ്ചാവ് പരിശോധന ശക്തമാക്കിയതോടെയാണ് മാഫിയ സംഘം ഗ്രാമീണ മേഖലകളിലേയ്ക്ക് കടന്നത്.
പ്രദേശത്തെ വീട് കേന്ദ്രീകരിച്ച് വൻ തോതിൻ ഹാൻസിന്റെയും പാൻപരാഗ് അടക്കമുള്ള ലഹരിമരുന്നുകളുടെയും കച്ചവടം നടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നും കുറഞ്ഞ വിലയിൽ എത്തിക്കുന്ന ഹാൻസും പാൻപരാഗും അടക്കമുള്ള ലഹരിമരുന്നുകൾ വൻ വിലയ്ക്കാണ് വിൽക്കുന്നത്. അഞ്ചു മുതൽ ഏഴു രൂപയ്ക്കാണ് തമിഴ്നാട്ടിൽ നിന്നും ഇവ ലഭിക്കുന്നത്. ഇത് ജില്ലയിൽ എത്തിക്കുമ്പോൾ അൻപത് രൂപയാണ് വില. ജില്ലയിലെ ഹാൻസിന്റെയും പാൻപരാഗിന്റെയും മൊത്തക്കച്ചവടക്കാരൻ വേളൂർ പാണംപടി പ്രദേശത്താണ് താമസിക്കുന്നതെന്ന് തേർഡ്് ഐ ന്യൂസ് ലൈവിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇത് കൂടാതെയാണ് ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ വിളയാട്ടം. ഗ്രാമപ്രദേശങ്ങളിലെ റോഡുകളും ഇടവഴികളുമാണ ഇപ്പോൾ ഇവർ താവളമാക്കിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് കൂടുതൽ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.