
കേരളത്തിലേയ്ക്കു കഞ്ചാവ് കടത്ത്: 500 കിലോ കഞ്ചാവ് കടത്തിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുടുങ്ങി; ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിയത് കർണ്ണാടക പൊലീസ്; പിടിയിലായത് 108 ആംബുലൻസ് ഡ്രൈവർ
തേർഡ് ഐ ബ്യൂറോ
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ അടങ്ങുന്ന ലഹരിമാഫിയയെപ്പറ്റി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അഞ്ഞൂറ് കിലോ കഞ്ചാവുമായി പിടികൂടി. കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും വിൽപ്പന ലക്ഷ്യമിട്ട് എത്തിച്ച അഞ്ഞൂറ് കിലോ കഞ്ചാവാണ് കേരളത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കർണ്ണാടക പൊലീസ് പിടിച്ചെടുത്തത്.
കണ്ണൂർ ഇരിട്ടി ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി എ സുബിലാഷിനെയാണ് മയക്കുമരുന്നു കേസിൽ മൈസൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇയാളുടെ സഹോദരൻ സുബിത്തും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മയക്കുമരുന്ന് കടത്ത് സംഘത്തിന് ഒളിവിൽ കഴിയാൻ സുബിലാഷ് സഹായം ചെയ്തെന്ന വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈസൂരുവിൽ നിന്നുള്ള എട്ടംഗ ക്രൈംബ്രാഞ്ച് സംഘം രാവിലെ ഇരിട്ടിയിലെത്തിയിരുന്നു.സുബിലാഷിനെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസിന്റെ സഹായം അഭ്യർത്ഥിച്ചു. കോളിക്കടവിലെ വീട്ടിൽ നിന്നാണ് സുബിലാഷിനെ കസ്റ്റഡിയിലെടുത്തത്.
മൈസൂരുവിലേക്കെത്തിച്ച സുബിലാഷിനെയും സഹോദരനെയും സെന്റ് ഫിലോമിന പള്ളിക്ക് സമീപത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ 108 ആംബുലൻസ് ഡ്രൈവറായിരുന്ന സുബിലാഷ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് പൊലീസ് ക്ലിയറൻസ് ഇല്ലാതെ ജോലി നൽകിയത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഒരാഴ്ച്ചയായി ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു.