play-sharp-fill
ഓട്ടോഡ്രൈവറായി കൊച്ചിയിലെത്തി: ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപ്പന: രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

ഓട്ടോഡ്രൈവറായി കൊച്ചിയിലെത്തി: ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപ്പന: രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ആർഭാട ജീവിതം സ്വപ്‌നം കണ്ട് കഞ്ചാവ് കച്ചവടം ചെയ്യാൻ ഇറങ്ങിത്തിരിച്ച യുവാവ് ഒടുവിൽ ജയിലിലായി. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
കണ്ണൂർ വളപട്ടണം കെ.വി ഹൗസിൽ ആഷിഖി (26) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായി എറണാകുളത്തെത്തിയ ആഷിഖ് ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു. ആവശ്യക്കാരനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.

65401619 – cultivated industrial marijuana hemp in field, close up

സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഭാഗത്തുനിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചായിരുന്നു ഇയാളുടെ തുടക്കം. തുടർന്ന് വിൽപനയിലേക്കും കടന്ന ഇയാൾ 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കടത്തി ആവശ്യക്കാർക്ക് നൽകിവരുകയായിരുന്നു. വൻ ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി. ഇതിന്റെ മറവിലായിരുന്നു തുടർന്നുള്ള വിൽപന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ പണം കൈയിലെത്തിത്തുടങ്ങിയതോടെ ഇന്നോവ, ഡസ്റ്റർ തുടങ്ങിയ കാറുകൾ വാടകക്ക് എടുത്ത് നേരിട്ട് തമിഴ്‌നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ചുതുടങ്ങി. പരിശോധനയിൽ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെ അകമ്പടിയിൽ ഇരുത്തിയായിരുന്നു കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് കടത്ത് നടത്തിവന്നത്. ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയപ്പോൾ ബംഗളൂരുവിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചുതുടങ്ങി.

മാസത്തിൽ മൂന്നോ നാലോ തവണകളിലായി 10 മുതൽ 20 കിലോ വരെ കടത്തിക്കൊണ്ടുവന്ന് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകക്ക് എടുത്തായിരുന്നു വിൽപന. തുടർന്ന് മാസശമ്പളവും കഞ്ചാവും നൽകി ഏജൻറുമാരെയും നിയോഗിച്ചു. സംശയം തോന്നാതിരിക്കാൻ വേഷത്തിലും രൂപത്തിലും മാസാമാസം മാറ്റംവരുത്തി.

വൻ തുകക്ക് നഗരത്തിൽ വീടുകൾ വാടകക്ക് എടുത്തായിരുന്നു ഇയാളുടെ താമസം. ഇതിനിടെയാണ് എറണാകുളം നോർത്ത് റെയിൽവേ പാലത്തിന് സമീപത്തുനിന്ന് പ്രതിയുടെ ബൈക്ക് സഹിതം രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ എ.എസ്. ജയൻ, പി.എക്‌സ്. റൂബൻ, എം.എം. അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.