play-sharp-fill
കഞ്ചാവ് കണ്ടാൽ ഇനി വാട്സപ്പിൽ പറയാം: ജില്ലാ പൊലീസ് പറന്നെത്തും

കഞ്ചാവ് കണ്ടാൽ ഇനി വാട്സപ്പിൽ പറയാം: ജില്ലാ പൊലീസ് പറന്നെത്തും

സ്വന്തം ലേഖകൻ

കോട്ടയം:  ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പൊലീസിന്റെ വാട്സപ്പ് നമ്പർ. 9497911011 എന്ന നമ്പരിൽ ലഹരി സംബന്ധിച്ച വിവരങ്ങൾ നാട്ടുകാർക്ക് പൊലീസിന് കൈമാറാം.


മയക്കുമരുന്നുകളുടെ വിൽപ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കോട്ടയം ജില്ലാ പോലീസ്  പദ്ധതി ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരങ്ങൾ നകുന്നയാളുകളുടെ നമ്പരുകൾ രഹസ്യമായി സൂക്ഷിക്കുന്നതും, പ്രസ്തുത വാട്സ്അപ്പ് നമ്പർ ജില്ലാ നാർകോട്ടിക് സെൽ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന്റെ  നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കും. ഈ വാട്‌സ്അപ്പ് നമ്പർ വ്യക്തിവിരോധം തീർക്കുന്നതിനോ, മറ്റ് സ്വകാര്യ ലാഭത്തിനു വേണ്ടിയോ ദുരുപയോഗം ചെയ്യുവാൻ പാടുള്ളതല്ലന്നും പൊലീസ് അറിയിച്ചു.