കോടതി വരാന്തയിൽ പ്രതിയ്ക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ച പ്രധാന പ്രതി പിടിയിൽ: പിടിയിലായത് ഫ്രീക്ക് ബോയ്‌സ് സംഘാംഗം നിധിൻ പ്രകാശ്; പതിനാറാം വയസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി

കോടതി വരാന്തയിൽ പ്രതിയ്ക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ച പ്രധാന പ്രതി പിടിയിൽ: പിടിയിലായത് ഫ്രീക്ക് ബോയ്‌സ് സംഘാംഗം നിധിൻ പ്രകാശ്; പതിനാറാം വയസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി

ക്രൈം ഡെസ്‌ക്

കോട്ടയം: കോടതി വളപ്പിൽ പ്രതിയ്ക്ക് കഞ്ചാവ് നൽകാനുള്ള ശ്രമം തടഞ്ഞ പൊലീസുകാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ പ്രകാശ്,  പതിനാറാം വയസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണവും ആഭരണവും തട്ടിയെടുത്ത കേസിൽ പിടിയിലായ കൊടും ക്രിനിനൽ. ഫ്രീങ്ക് ബോയ്‌സ് എന്ന പേരിൽ അയ്മനം കേന്ദ്രീകരിച്ച് കുട്ടികളെ കൂട്ടി ക്രിമിനൽ സംഘം ഉണ്ടാക്കിയ പ്രതിയാണ് കഴിഞ് ദിവസം കോടതി വളപ്പിൽ ക്രിമിനൽ കേസ് പ്രതിയായ ബാദുഷയ്ക്ക് കഞ്ചാവ് എത്തിച്ച് നൽകിയതും, പൊലീസുകാരെ ആക്രമിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോട്ടയം കുടയംപടി ശ്രീനവമി വീട്ടിൽ നിധിൻ പ്രകാശി (ചക്കര – 23)നെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽക്കേസ് പ്രതിയും, ഗുണ്ടാസംഘത്തലവനുമായ തിരുവാതുക്കൽ സ്വദേശി ബാദുഷ നിലവിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. മറ്റൊരു കേസിന്റെ വിചാരണയ്ക്കായി ബാദുഷ കോടതിയിൽ എത്തിയപ്പോഴാണ് പ്രതികൾ കഞ്ചാവ് കൈമാറാൻ ശ്രമിച്ചത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കൊണ്ടു വരുന്നതിനിടെ എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കൺമുന്നിൽ വ്ച്ചാണ് പ്രതികൾ കഞ്ചാവ് കൈമാറാൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ പ്രതികൾ ആക്രമിച്ചു.  പോലീസിനെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും അസഭ്യം പറയുകയും തുടർന്ന് കോടതിയിൽ ഉണ്ടായിരുന്നവർ ബഹളം കേട്ട് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രതികളിൽ ആരോമൽ വിജയൻ,വിഷ്ണു മനോഹർ,മുന്ന എന്നു വിളിക്കുന്ന മാഹിൻ ആസാദ്,എന്നിവരെ പിടികൂടിയിരുന്നു.ഒളിവിലായിരുന്ന മുഖ്യ പ്രതി നിധിൻ പ്രകാശ് ഇന്നലെ വീടിനു സമീപം എത്തിയതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈ.എസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നിധിൻ പ്രകാശിനെ പിടികൂടുകയായിരുന്നു. നിധിൻ പ്രകാശ് കോട്ടയം വെസ്റ്റ്,ഗാന്ധിനഗർ,കുമരകം,പെരുവന്താനം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മോഷണം,കവർച്ച,കഞ്ചാവ് കച്ചവടം,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. അന്വേഷണ സങ്കത്തിൽ കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ജി.ബിനു,, ഈസ്റ്റ്എസ്.ഐ .മഹേഷ്‌കുമാർ, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ.ടി.എസ്.റെനീഷ്, എ.എസ്.ഐ മാരായ വി.എസ്.ഷിബുക്കുട്ടൻ,,എസ്.അജിത്,,ഐ. സജികുമാർ. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പി.എൻ.മനോജ്.,ബിജു.പി.നായർ,,സിവിൽ പൊലീസ് ഓഫിസർ സജമോൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.