സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന: എവിജി ജീവനക്കാരനും പോക്കറ്റടിക്കേസ് പ്രതിയും അറസ്റ്റിൽ; ശ്രീജിത്ത് കഞ്ചാവ് വിറ്റിരുന്നത് എക്‌സിക്യൂട്ടീവ് വേഷത്തിൽ കാറിൽ കറങ്ങി നടന്നത്

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന: എവിജി ജീവനക്കാരനും പോക്കറ്റടിക്കേസ് പ്രതിയും അറസ്റ്റിൽ; ശ്രീജിത്ത് കഞ്ചാവ് വിറ്റിരുന്നത് എക്‌സിക്യൂട്ടീവ് വേഷത്തിൽ കാറിൽ കറങ്ങി നടന്നത്

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന എവിജി ജീവനക്കാരനും, പോക്കറ്റടിക്കേസ് പ്രതിയും പൊലീസ് പിടിയിലായി. ഈരയിൽക്കടവിലെ എവിജി ജീവനക്കാരൻ മാങ്ങാനം താമരശേരി പുത്തൻപറമ്പിൽ വീട്ടിൽ ശ്രീജിത്ത് (34), കളക്ടറേറ്റ് കീഴുക്കുന്ന് ഭാഗം മുള്ളൻകുഴി വീട്ടിൽ അനിമോൻ(48) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷ്ൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്. ഇരുപത് പൊതി കഞ്ചാവും ഇരുവരിൽ നിന്നും പിടിച്ചെടുത്തു. 


നഗരമധ്യത്തിൽ വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി നേരത്തെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. 
 സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന ശ്രീജിത്ത്, അഞ്ചു വർഷം മുൻപാണ് വിൽപ്പനയിലേയ്ക്ക് തിരിഞ്ഞത്. ഷോറൂമിൽ നിന്നും എടുക്കുന്ന കാറിൽ കഞ്ചാവുമായി വിവിധ സ്ഥലങ്ങളിൽ എത്തിയാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വ്യാപകമായി വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കഞ്ചാവ് പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
നേരത്തെ നിരവധി പോക്കറ്റടിക്കേസിലടക്കം പ്രതിയായിരുന്നു അനിമോൻ. കേസ് നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. 
 ഈ സംഘത്തിലെ ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ തോമസ് ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സലിംകുമാർ, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അജിത്, ഷിബുക്കുട്ടൻ, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ സജമോൻ ഫിലിപ്പ്, ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group