play-sharp-fill
ഹോട്ടലിൽ മുറിയെടുത്ത് കഞ്ചാവ് വലി: സ്വാതന്ത്ര്യം അർധരാത്രി സിനിമയുടെ തിരക്കഥാകൃത്ത് അറസ്റ്റിൽ; പിടിയിലായത് കോട്ടയം നഗരമധ്യത്തിലെ ഹോട്ടലിൽ നിന്ന്

ഹോട്ടലിൽ മുറിയെടുത്ത് കഞ്ചാവ് വലി: സ്വാതന്ത്ര്യം അർധരാത്രി സിനിമയുടെ തിരക്കഥാകൃത്ത് അറസ്റ്റിൽ; പിടിയിലായത് കോട്ടയം നഗരമധ്യത്തിലെ ഹോട്ടലിൽ നിന്ന്

സ്വന്തം ലേഖകൻ 

കോട്ടയം: സ്വാതന്ത്ര്യം അർധരാത്രിയിൽ സിനിമയുടെ തിരക്കഥാകൃത്തിനെ കഞ്ചാവ് കൈവശം വച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മഞ്ചേരി ഇല്ലിക്കൽ  ദീലീപ് കുര്യനെയാണ് വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. 
കോട്ടയം നഗരമധ്യത്തിൽ ഓർക്കിഡ് ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നോടിയായാണ് ദിലീപ് കുര്യൻ നഗരമധ്യത്തിലെ ലോഡ്ജിൽ മുറിയെടുത്തത്. തിരക്കഥയിൽ അന്തിമ തിരുത്തലുകൾ വരുത്തുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ദിലീപും സിനിമയുടെ സംവിധായകരും ക്രൂ് അംഗങ്ങളും ഹോട്ടലിനുള്ളിലുണ്ടായിരുന്നു. 
നിരന്തരം ആളുകൾ ഹോട്ടലിലേയ്ക്ക് എത്തിയതോടെയാണ് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയത്. ഇതിനിടെ കഞ്ചാവ് ഇടപാടുകാരനായ നഗരമത്തിലെ പ്രമുഖ കുറ്റവാളിയും ഹോട്ടലിൽ എത്തി. ഇതേ തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം ഹോട്ടലിൽ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചെടുത്തു. മൂന്നു ഗ്രാം കഞ്ചാവ് മാത്രമാണ ഇവിടെ നിന്നു കണ്ടെത്തിയത്. ബാക്കിയുള്ള കഞ്ചാവ് വലിച്ചിരുന്നതായി തിരക്കഥാകൃത്ത് പൊലീസനോടു സമ്മതിച്ചു. 
സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമ കോട്ടയം സബ് ജയിലിലാണ് ഷൂട്ട് ചെയ്തത്. ഈ സിനിമ പറയുന്നതും കഞ്ചാവിന്റെയും സാമൂഹ്യ വിരുദ്ധ ഗുണ്ടാ സംഘത്തിന്റെയും കഥയാണ് ഈ സിനിമയിലും പറഞ്ഞിരുന്നത്.